എന്റെ മലയാളം ലിനക്സ്

കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

2012, ജൂൺ 24, ഞായറാഴ്‌ച

പത്താം ക്ലാസ്സിലെ ഐ.സി.ടി. പുതിയ പുസ്തകം വീഡിയോ ക്ലാസ്സുകള്‍

പത്താം  ക്ലാസ്സിലെ  ഐ.സി.ടി. പുതിയ  പുസ്തകം  പഠിപ്പിച്ചു തുടങ്ങിയല്ലോ.......കുറച്ചു  അധ്യാപകര്‍ക്ക്  ക്ലാസ്സുകള്‍  ഇനിയും  കിട്ടിയിട്ടില്ല...ഇടക്ക്  രാജ്യസേവനത്തിനായി  സെന്‍സസ്  നടത്തിയതിനാലാണ്   ഈ  കുറവുണ്ടായിരിക്കുന്നത്.....ഐ.ടി.@സ്കൂള്‍  നല്‍കിയിരിക്കുന്ന  ഓരോ  പാഠത്തിന്റെയും വീഡിയോകള്‍  മലയാളം ബ്ലോഗില്‍ കൊടുക്കുന്നു.....ആദ്യ  മൂന്നു  അധ്യായങ്ങളുടെ  പൂര്‍ണ്ണമായും  കാണാം.....ഡൌണ്‍ലോഡ്  ചെയ്യാം...

ഇവ  തയ്യാറാക്കിയ  ഐ.ടി.@സ്കൂള്‍ പ്രൊജക്റ്റിലെ  മാസ്റര്‍  ട്രെയിനര്‍മാരുടെ  സേവനം  നിസ്തുലമാണ്...അവര്‍ക്ക്  എന്നത്തെയും  പോലെ  നന്ദി.....

 അദ്ധ്യായം  1 മിഴിവാര്‍ന്ന ചിത്രലോകം  ഭാഗം 1
 
അദ്ധ്യായം  1 മിഴിവാര്‍ന്ന ചിത്രലോകം ഭാഗം2




അദ്ധ്യായം  2 വിവര വിശകലനത്തിന്റെ പുതു രീതികള്‍  ഭാഗം 1
 

അദ്ധ്യായം  2 വിവര വിശകലനത്തിന്റെ പുതു രീതികള്‍  ഭാഗം 2
 
 

 അദ്ധ്യായം  2 വിവര വിശകലനത്തിന്റെ പുതു രീതികള്‍  ഭാഗം 3
 
 

 അദ്ധ്യായം  3 എന്റെ വിഭവ ഭൂപടം   ഭാഗം1






 അദ്ധ്യായം  3 എന്റെ വിഭവ ഭൂപടം   ഭാഗം2

 



 അദ്ധ്യായം  3 എന്റെ വിഭവ ഭൂപടം   ഭാഗം2






തുടര്‍ന്നുള്ള  അധ്യായങ്ങളുടെ  വീഡിയോകള്‍  അടുത്തുതന്നെ  പബ്ലിഷ്  ചെയ്യാമെന്ന്  കരുതുന്നു....


ഫിലിപ്പ് 
മലയാളം അധ്യാപകന്‍,
ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ , തൃശൂര്‍  
Read more ...

2011, നവംബർ 12, ശനിയാഴ്‌ച

2011, ജൂലൈ 30, ശനിയാഴ്‌ച

ഉബുണ്ടുവില്‍ വിന്‍ഡോസ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം


വിന്‍ഡോസ് കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനു പലതരത്തിലുള്ള ഫോണ്ടുകള്‍ ലഭ്യമാണല്ലോ. ഈ ഫോണ്ടുകള്‍ ഉബുണ്ടുവില്‍ തുറക്കുവാന്‍ കഴിയില്ല.വിന്‍ഡോസില്‍ ചെയ്ത മലയാളം രചനകള്‍ ഉബുണ്ടുവില്‍ തുറക്കണമെങ്കില്‍ വിന്‍ഡോസ് ഫോണ്ടുകള്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതാകട്ടെ , ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാം.ഒരൊറ്റ കമാന്റില്‍ ഇത് ചെയ്യാം..പിന്നെ ചെറിയൊരു കോപ്പി പേസ്റ്റ്...വിന്‍ഡോസില്‍ തയ്യാറാക്കിയ മലയാളം ഫയലുകള്‍ ഉബുണ്ടുവിലും തുറക്കാം. എഡിറ്റു ചെയ്യാം.....




കമാന്റ് :

sudo apt-get install ttf-mscorefonts-installer

ഈ കമാന്റ് ,ഉബുണ്ടുവിലെ ടെര്‍മിനല്‍ വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുക..വിന്‍ഡോസ് ഫോണ്ട് ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ആയി.


ഇനി കോപ്പി പേസ്റ്റു ജോലി കൂടി ചെയ്യാം..



ഹോം
ഫോള്‍ഡര്‍ തുറക്കുക. വ്യൂ മെനുവില്‍ "Show Hidden Files ". അതില്‍ .fonts എന്നൊരു ഫോള്‍ഡര്‍ ഉണ്ടാക്കുക.


ഉബുണ്ടുവിലെ കമ്പ്യൂട്ടര്‍ ഐക്കണില്‍ തുറന്നു വിന്‍ഡോസ് ഡ്രൈവ് തുറക്കുക. അതില്‍ വിന്‍ഡോസ് ഫോള്‍ഡര്‍ - അതില്‍ ഫോണ്ട് ഫോള്‍ഡര്‍ - അതിലെ true type fonts
കോപ്പി ചെയ്ത് ഉബുണ്ടുവില്‍ ഹോമിലെ .fonts ഫോള്‍ഡറില്‍ ഇല്‍ പേസ്റ്റു ചെയ്യുക. കമ്പ്യൂട്ടര്‍ റീ സ്റാര്‍ട്ട് .



ഫിലിപ്പ്

Read more ...

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ഉബുണ്ടുവില്‍ റൂട്ട് ലോഗിന്‍ ചെയ്യാം

ചില സോഫ്റ്റ്‌ വെയറുകളും ഫയലുകളും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും പേസ്റ്റ് ചെയ്യുമ്പോഴും ഉബുണ്ടു ഓ.എസില്‍ പലപ്പോഴും സാധിക്കാറില്ല. ഇത് സാധാരണ യൂസറില്‍ ചെയ്യുന്നതിനാലാണ് പ്രശ്നമാകുന്നത് . ഉബുണ്ടുവില്‍ ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കാം.



ഉബുണ്ടുവില്‍ നമ്മള്‍ തുറന്ന യൂസറില്‍ TERMINAL തുറക്കുക.ആ വിന്‍ഡോയില്‍ 
sudo(ഇവിടെ ഒരു അക്ഷര അകലം വേണം)passwd എന്ന് ടൈപ്പ് ചെയ്യുക.അപ്പോള്‍ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ പറയും .മറക്കാത്ത ഒരു പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുക.മറക്കാന്‍ പാടില്ല.കാരണം നമ്മള്‍ ഇപ്പോള്‍ നല്‍കുന്നത് റൂട്ടായി ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്വേര്‍ഡാണ് ,ഈ പാസ് വേര്‍ഡ് വീണ്ടും ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും .ഒരിക്കല്‍ കൂടി നേരത്തെ ടൈപ്പ് ചെയ്ത പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുക .TERMINAL വിന്‍ഡോ ക്ലോസ് ചെയ്യുക.



കമ്പ്യൂട്ടര്‍ റിസ്റ്റാര്‍ട്ട് ചെയ്യുക.



കമ്പ്യൂട്ടര്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന യൂസറിന്റെ പേരിന്റെ കൂടെ other എന്നൊരു യൂസറിന്റെ പേര് കാണാം.ഈ കാണുന്ന OTHER ഇല്‍ ക്ലിക്ക് ചെയ്യുക.പാസ് വേര്‍ഡ് ചോദിക്കുമ്പോള്‍ നേരത്തെ TERMINAL വിന്‍ഡോയില്‍ നല്‍കിയ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുക. നമ്മള്‍ ഇപ്പോള്‍ റൂട്ടില്‍ കയറിക്കഴിഞ്ഞു.റൂട്ടില്‍ ലോഗിന്‍ ചെയ്യുവാന്‍ ഉബുണ്ടുവില്‍ ഈയൊരു സൗകര്യം മാത്രമേ കണ്ടിട്ടുള്ളൂ.
Read more ...

2010, നവംബർ 22, തിങ്കളാഴ്‌ച

വൃത്തസഹായി-കവിതകളുടെ വൃത്തം കണ്ടുപിടിക്കാനും വൃത്തത്തില്‍ കവിത രചിക്കാനും ഒരുപാധി

സുഷേണ്‍.V.കുമാര്‍ , സഞ്ജീവ് കൊഴിശ്ശേരി എന്നിവരുടെ സൃഷ്ട്ടിജാലം പരിചയപ്പെടൂ;ഉപയോഗിക്കൂ

കേരള വിദ്യാഭ്യാസ വകുപ്പിന്റെ മലയാളം പാഠാവലിയില്‍ വൃത്ത പഠനത്തിനു വലിയ പ്രാധാന്യമില്ല.സംസ്കൃത വൃത്തങ്ങളേക്കാള്‍ ഭാഷാ വൃത്തങ്ങള്‍ക്ക് പഠനത്തില്‍ സ്ഥാനം നല്‍കുന്നതിനാല്‍ കവിതകള്‍ താളത്തില്‍ ചൊല്ലി ആസ്വദിച്ച് അവയുടെ വൃത്തങ്ങള്‍ കണ്ടുപിടിക്കാമെന്ന സമീപനമാണ് ഇപ്പോള്‍ മലയാളം ക്ലാസ്സ് മുറികളില്‍ പ്രചാരത്തിലുള്ളത്.അതിനാല്‍ വൃത്തത്തിലുള്ള നിഷ്ഠ കുറെ കുറഞ്ഞിരിക്കുന്നു.

ഇവിടെ നല്‍കിയിരിക്കുന്ന "വൃത്തസഹായി" സോഫ്റ്റ്‌ വെയര്‍ രൂപപ്പെടുന്നതിന് തുടക്കമിട്ട മിസ്റ്റര്‍:സുഷേണന്‍ പറയുന്നത് ശ്രദ്ധിക്കാം. "കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടു് എനിക്കു് മലയാളം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. "മലയാള വ്യാകരണം ഭയങ്കര വിഷമമാണു്", "മലയാളത്തിനു് മാര്‍ക്ക് കിട്ടില്ല" എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ കേള്‍ക്കാറുള്ളതു് കൊണ്ടു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊരനുഗ്രഹമായി തോന്നിയെങ്കിലും, മലയാളം പഠിക്കാതെ പോയതു് ഒരു വലിയ നഷ്ടമായി എന്നിപ്പോള്‍ തോന്നാറുണ്ടു് എന്നതാണു് സത്യം. എന്തായാലും കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ടു് കാര്യമില്ലല്ലോ. ഇനി ഒരു പക്ഷേ, പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭത്തിനു മുതിരാന്‍ എനിക്കു ധൈര്യം ഉണ്ടാകുമോ എന്ന വിഷയവും ചിന്തനീയമാണു്"






“പദ്യം വാര്‍‌ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍‌വത്“
--ഏ. ആര്‍‌. രാജരാജവര്‍‌മ്മ (വൃത്തമഞ്ജരി)
വൃത്തമെന്നാല്‍ എന്തെന്ന് വളരെ ലളിതമായി കേരളപാണിനി പറഞ്ഞതു് നോക്കൂ. കവിതകള്‍‌ വാര്‍ക്കാനുപയോഗിക്കുന്ന നിയമങ്ങള്‍‌ തന്നെ വൃത്തം. ലഘു, ഗുരു നിയമങ്ങള്‍‌ ഉപയോഗിച്ചു് ഒരു നിശ്ചിതരീതിയില്‍‌ എഴുതപ്പെടുന്നതു് പദ്യം. അല്ലെങ്കില്‍ അതു് ഗദ്യം.

വൃത്തങ്ങളെപ്പറ്റി പഠിക്കുവാനും,
വൃത്തങ്ങളെ
ക്കുറിച്ചു് അറിയാത്ത ഒരാള്‍‌ക്കു് വൃത്തത്തില്‍ കവിത എഴുതുവാനും, വൃത്ത
ത്തിലെഴുതപ്പെട്ട ഒരു കവിതയുടെ വൃത്തമേതെന്നു കണ്ടുപിടിക്കുവാനും
സഹായിക്കുന്ന ഒരു സോ
ഫ്റ്റ്‍വെയര്‍ ആണു് വൃ
ത്തസഹായി. ഉപയോഗി
ക്കാന്‍‌ വളരെ
എളുപ്പവുമാണിതു്.

ഏതു് സിസ്റ്റങ്ങളില്‍ ഇതു് ഉപ
യോഗിക്കാം ?

Windows XP with SP2

അല്ലെങ്കില്‍‌

Linux with Python 2.4.4 and w
xPython 2.8

അല്ലെങ്കില്‍‌

Any OS with Python 2.
4.4 and wxPython 2.8

Malayalam Unicode support
is a mus
t for any of the OS listed above

എവിടെ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം ?

വൃത്തസഹായിയുടെ ബീറ്റ റിലീസ് ഇവിടെ ലഭ്യ
മാണു്.

എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?

വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല.
വിന്‍‌ഡോസില്‍‌ ഒരു stand-alone executable ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്.
vruthasahayi.exe എന്ന
ഫയല്‍‌ റണ്‍‌ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും.

ലിനക്സിലാകട്ടെ ഒരു source tar ball ആയാണു്
റിലീസ് ചെയ്തിരിക്കുന്നതു്. v
ruthasahayi.py എന്ന ഫയല്‍ റണ്‍ ചെയ്താല്‍‌ വൃത്തസഹായി തുറ
ക്കപ്പെടും. (മേല്‍‌പ്പറഞ്ഞ source tar ball വിന്‍ഡോസിനും ഉപയോഗിക്കാവുന്നതാണു്. പക്ഷേ Python, wxPython 2.8 എന്നിവ ഇന്‍സ്റ്റാള്‍
ചെയ്തിരിക്കണമെന്നു മാത്രം.)

ചിത്രം 1
പരിചയപ്പെടുത്തല്‍‌:

ചിത്രം 1 നോക്കുക. പദ്യം എഴുതേണ്ട സ്ഥലം 1 എന്നു് അടയാളപ്പെടുത്തിയിരിക്കുന്നു. ഫലം കാണുന്ന സ്ഥലം 2 എ
ന്നു് അടയാളപ്പെടുത്തിയിരിക്കുന്നു. ബാക്കി അടയാളങ്ങളുടെ വിവരണം ചുവടെ കൊടുത്തിരിക്കുന്നു.

3 -- ചോയ്സ് ബോക്സ് അഥ
വാ റേഡിയോ ബട്ടണ്‍സ്. ഇവിടെ എന്തു ചെയ്യണമെന്നു തിരഞ്ഞെടുക്കാം.
4 -- കോമ്പോ ബോക്സ് അഥവാ ഡ്രോപ് ഡൌണ്‍ ബോക്സ്. ഇവിടെ ഏതു വൃത്തം പരിശോധിക്കണമെന്നു് തിരഞ്ഞെടുക്കാം. ഇതു് ചോയ്സ് ബോക്സില്‍ “വൃത്തം പരിശോധിക്കൂ” എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍‌ മാത്രമേ ഉപയോഗക്ഷമമാകുകയുള്ളൂ.
5 -- സ്റ്റാറ്റസ് ബോക്സ്. ഫലം കാണിക്കുന്ന ഗ്രിഡ്ഡില്‍ ഒരു സെല്‍‌ ക്ലിക്ക് ചെയ്താല്‍‌ അതിന്റെ വിവരണം ഇവിടെ കാണാം.
6 -- “കണ്ടുപിടിക്കൂ/പരിശോധിക്കൂ” ബട്ടണ്‍. ഇവനാണു് പുലി.
7 -- “മായ്ക്കൂ” ബട്ടണ്‍. എഴുതിയതു് മായ്ക്കാന്‍ ഇവനെ ഉപയോഗിക്കാം.
8 -- “അടയ്ക്കൂ” ബട്ടണ്‍‌. അടച്ചു
പുറത്തു് പോകാന്‍ ഇവനെ ഉപയോഗിക്കാം.

എങ്ങനെ ഉപയോഗിക്കാം ?

ചിത്രം 2
A) വൃത്തം കണ്ടുപിടിക്കല്‍

ഒരു കവിതയെടുത്താല്‍‌ അതു് ഏതു വൃത്തത്തിലാണെന്നു് എങ്ങനെ മനസ്സിലാക്കാം എന്നതു് താഴെക്കൊടുത്തിരിക്കുന്നു.

1. വൃത്തസഹായി തുറക്കുക.
2. "ഇവിടെ പദ്യം എഴുതൂ" എന്ന ടെക്സ്റ്റ്
ബോക്സില്‍ മലയാളം യൂനികോഡ് ഉപയോഗിച്ചു് കവിത എഴുതുക. നേരെ എഴുതാനാണെങ്കില്‍മൊഴി കീമാന്‍ ഉപയോഗിക്കാം, അല്ലെങ്കില്‍ വരമൊഴി ഉപയോഗിച്ചു് കവിത എഴുതി, യൂനികോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്ത ശേഷം ഈ ടെക്സ്റ്റ് ബോക്സിലേക്ക് copy-paste ചെയ്യാവുന്നതാണു്. അതുമല്ലെങ്കില്‍ കവിത ഒരു നോട്ട്പാഡില്‍ എഴുതി, utf-8 എന്‍കോഡിംഗില്‍ *.txt ആയി സേവ് ചെയ്തു്, മെനു ബാറിലെ File->Open ഓപ്‌ഷന്‍ വഴി വൃത്തസഹായിയില്‍ തുറക്കാവുന്നതാണു്.
3. "എന്താണു് ചെയ്യേണ്ടതു്" എന്ന ചോയ്സ് ബോക്സില്‍ (റേഡിയോ ബട്ടണ്‍) "വൃത്തം കണ്ടുപിടിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.
4. കണ്ടുപിടിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക. "ഇവിടെ ഫലം കാണാം" എന്ന ടെക്സ്റ്റ് ബോക്സില്‍, ഗ്രിഡ് രൂപത്തില്‍ ഫലം കാണാവുന്നതാണു്.
5. ഗ്രിഡ്ഡിലെ ഓരോ സെല്ലിലും ക്ലിക്ക് ചെയ്താല്‍ താഴെയുള്ള സ്റ്റാറ്റസ് ബോക്സില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതാണു്.
ചിത്രം 3
B) വൃത്തം പരിശോധിക്കല്‍

ഒരു പ്രത്യേക വൃത്തത്തില്‍ എഴുതപ്പെട്ട കവിത ശരിയാണോ എന്നു് എങ്ങനെ മനസ്സിലാക്കാം എ
ന്നതു് താഴെക്കൊടുത്തിരിക്കുന്നു.

1. വൃത്തസഹായി തുറക്കുക.
2. "ഇവിടെ പദ്യം
എഴുതൂ" എന്ന ടെക്സ്റ്റ് ബോക്സില്‍, മുകളില്‍ (Section A, Step 2) പറഞ്ഞ രീതിയില്‍ തന്നെ കവിത എഴുതുക.
3. "എന്താണു് ചെയ്യേണ്ടതു്" എന്ന ചോയ്സ് ബോക്സില്‍ (റേഡിയോ ബട്ടണ്‍) "വൃത്തം പരിശോധിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ തൊട്ടടുത്തുള്ള ഡ്രോപ് ഡൗണ്‍ ബോക്സ് (കോമ്പോ ബോക്സ്) ഉപയോഗക്ഷമമാകും.
4. മേല്‍പ്പറഞ്ഞ കോമ്പോ ബോക്സില്‍, ഏതു വൃത്തം പരിശോധിക്കണം എന്നു തിരഞ്ഞെടുക്കുക.
5. പരിശോധിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക. "ഇവിടെ ഫലം കാണാം" എന്ന ടെക്സ്റ്റ് ബോക്സില്‍, ഗ്രിഡ് രൂപത്തില്‍ ഫലം കാണാവുന്നതാണു്.
6. ഗ്രിഡ്ഡിലെ ഓരോ സെല്ലിലും ക്ലിക്ക് ചെയ്താല്‍ താഴെയുള്ള സ്റ്റാറ്റസ് ബോക്സില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാ
വുന്നതാണു്.

ചിത്രം 4
നിബന്ധനകളും നിയമങ്ങളും:

1. സംവൃതോകാരം ഉകാരവും വിരാമചിഹ്നവും ഉപയോഗിച്ചു് എഴുതുക (ഉദാ: ഉലകു്). വിരാമം മാത്രമിട്ടു് എഴുതിയാല്‍, അര മാത്ര വരുന്ന മറ്റ് വ്യഞ്ജനങ്ങളും (ഉദാ: വിദ്യുത്), ഒരു മാത്ര വരുന്ന സംവൃതോകാരമുള്ള വ്യഞ്ജനങ്ങളും (ഉദാ: പറഞ്ഞതു്), തമ്മിലുള്ള വ്യത്യാസം, കമ്പ്യൂട്ടറിനു് മനസ്സിലാവി
ല്ല.
2. തത്കാലം സംസ്കൃത വൃത്തങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാത്രാവൃത്തങ്ങള്‍ക്കും ഭാഷാവൃത്തങ്ങള്‍ക്കും കൂടുതല്‍ പഠനം ആവശ്യമുള്ളതു കൊണ്ടു് അവ അടുത്ത വേര്‍ഷനിലേ ഉള്‍പ്പെടുത്തുകയുള്ളൂ. വൃത്തമഞ്ജരി പ്രകാരം നോക്കുകയാണെങ്കില്‍ വൃത്തം നമ്പര്‍ 293 വരെയുള്ള എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയാം. അര്‍ദ്ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ഉള്‍പ്പെടുത്തിയവയില്‍ പെടുന്നു.
3. ഒന്നോ, രണ്ടോ, മൂന്നോ വരി അടുപ്പിച്ചെഴുതി അതിനടുത്ത വരി കാലിയാക്കി വിടുകയാണെങ്കില്‍ അടുപ്പിച്ചെഴുതിയ വരികള്‍ ഒരു ശ്ലോകമായി കണക്കാക്കും. നാലോ അതില്‍ക്കൂടുതലോ വരികള്‍ എഴുതുകയാണെങ്കില്‍ ആദ്യത്തെ നാലു വരികള്‍ ഒരു ശ്ലോകമായി കണക്കാക്കും. ഉദാഹരണത്തിനു്, 3 വരികള്‍ അടുപ്പിച്ചെഴുതുകയും പിന്നൊരു വരി കാലിയായി വിടുകയും ചെയ്താല്‍, 3 വരിയുള്ള ഒരു ശ്ലോകമായും, 8 വരികള്‍ അടുപ്പിച്ചെഴുതിയാല്‍ 4 വരികള്‍ വീതമുള്ള രണ്ടു ശ്ലോകമായും കണക്കാക്കും. 9 വരികള്‍ അടുപ്പിച്ചു് എഴുതുകയാണെങ്കില്‍, 4, 4, 1 വരികളുള്ള മൂന്നു് ശ്ലോകങ്ങളായി കണക്കാക്കും. ചുരുക്കിപ്പറഞ്ഞാല്‍ എഴുതുന്ന രീതി അനുസരിച്ച് ഒരു ശ്ലോകത്തിനു് ഒന്നോ, രണ്ടോ, മൂന്നോ, നാലോ വരികള്‍ ഉണ്ടാകാം.
ചിത്രം 5

Read more ...

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്വെയര്‍





ഐ .ടി മേളകള്‍ ആരംഭിച്ചല്ലോ.....മലയാളം ടൈപ്പിങ്ങില്‍ വേഗത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ അവതരിപ്പിക്കുന്നത്‌.....ഇത് മുന്‍പും പ്രസിദ്ധീകരിച്ചതാണ്.....ഇത് രൂപപ്പെടുത്തിയത് ത്രിശ്ശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ എസ്.ഐ.റ്റി.സി യായ ശ്രീ.ഫിലിപ്പ് മാസ്റ്റരാണ്. മലയാളം ടൈപ്പു ചെയ്യുന്നത് വേഗത്തിലാക്കുന്നതിനു ഇതിലൂടെ കഴിയും. പരിശീലനത്തിനുള്ള ചില മാറ്റങ്ങള്‍ ക്കൂടി ഇപ്പോള്‍ നല്‍കിയിരിക്കുന്നു


ലിനക്സില്‍ ടൈപ്പിങ്ങിന്റെ വേഗത കൂട്ടുന്നത്തിനുവേണ്ടിയുള്ള സോഫ്റ്റ് വെയറാണ്‌ ktouch. ഈ സോഫ്റ്റ് വെയറില്‍ ഇംഗ്ലീഷിന്റെ പരിശീലനത്തിനുള്ള പാഠങ്ങള്‍ ലഭിക്കും. അതിലെപാഠങ്ങള്‍ മലയാളമാക്കി മാറ്റി ഈ സോഫ്റ്റ് വെയറിനെ മലയാളം ടൈപ്പിംഗ്പരിശീലനത്തിനുള്ളതാക്കി മാറ്റിയിരിക്കുകയാണ്


ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉബുണ്ടുവില്‍ ലോഗിന്‍ ചെയ്യേണ്ടി വരും 
terminal വിന്‍ഡോയില്‍ :  sudo nautilus



( ഇനി മറ്റൊരു മാര്‍ഗം
 ഉബുണ്ടു root ലോഗിന്‍ സാധാരണ ഇല്ലാത്തതാണ്....താഴെയുള്ളകമാന്റ് terminal വിന്‍ഡോയില്‍പേസ്റ്റ്ചെയ്തുഎന്റര്‍ കൊടുക്കുക.


sudo passwd -u root ; sudo passwd root

ആദ്യം ഇപ്പോഴുള്ള യൂസറിന്റെ പാസ്വേര്ട് നല്‍കുക....
തുടര്‍ന്ന്
unix പാസ്വേര്ഡ് ചോദിക്കും.....രണ്ടു പ്രാവശ്യം പാസ്വേര്ഡ് ടൈപ്പ് ചെയ്യുക...

വിന്‍ഡോയില്‍ പ്രോമ്പ്റ്റ് വന്നാല്‍ സിസ്റ്റം റിസ്ടാര്‍ട്ട് ചെയ്യുക...ലോഗിന്‍ വിന്‍ഡോയില്‍ other ക്ലിക്ക് ചെയ്തു user ഇല്‍ root ടൈപ് ചെയ്യുക എന്റര്‍ കൊടുത്ത് unix പാസ്വേര്ഡ് നല്‍കുക...അത് terminal വിന്‍ഡോയില്‍ കൊടുത്ത പാസ്വേര്ഡ് ആണ്..... ഇനി root ലോഗിന്‍ ചെയ്തു തുടരാം...
rootലോഗിന്‍ ചെയ്യുവാനുള്ള മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്.ഇവിടെ ക്ലിക്കാം)



ആദ്യം താഴെ നിന്നും ഫയല്‍ ഡൌന്‍ലോഡ് ചെയ്യുക:
കെട്ടച്ച് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം

1. കെട്ടച്ച് ഫയല്‍ ലിനക്സ് 3.0,3.1,3.2 എന്നിവയിലും അതിനു മുന്‍പുള്ള പതിപ്പുകളിലും ഉള്‍ക്കൊള്ളിക്കുന്ന വിധം:
ലിനക്സിന്റെഡസ്ക്ടോപ്പില്‍കമ്പ്യൂട്ടര്‍ഐക്കണ്‍തുറന്നുഫയല്‍സിസ്റ്റംഫോള്‍ഡര്‍ തുറക്കുകഅതില്‍ usr ഫോള്‍ഡര്‍തുറന്നു share ഫോള്‍ഡര്‍എടുക്കുക

അതില്‍ apps ഫോള്‍ഡര്‍തുറന്നു ktouch ഫോള്‍ഡര്‍തുറക്കുക തുടര്‍ന്ന് റിസ്ടാര്‍ട്ട് ചെയ്തു ഡസ്ക്ടോപ്പില്‍ കയറുക.


ശ്രദ്ധിക്കുക :::::::::::::::::::::::::::::::::::::::::::::::::::

 കെട്ടച്ച് ഫയല്‍ ഉബുണ്ടുവിന്റെ പുതിയ പതിപ്പുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന വിധം: 

(ഉബുണ്ടുവില്‍ root ഇല്‍ ലോഗിന്‍ ചെയ്യേണ്ടി വരുമെന്നത് ശ്രദ്ധിക്കുക....അതിനുള്ള മാര്‍ഗം മുകളില്‍ കൊടുത്തിരിക്കുന്നു....)


computer-usr-share-kde4-apps-ktouch ഫോള്‍ഡറില്‍ആണ് പേസ്റ്റ്ചെയ്യേണ്ടത് തുടര്‍ന്ന് റിസ്ടാര്‍ട്ട് ചെയ്തു ചെയ്തു ഡസ്ക്ടോപ്പില്‍ കയറുക.

അപ്ളിക്കേഷന്‍ -- education - ktouch തുറക്കുക മുകളിലെ മെനുവില്‍ Traing -ഇല്‍ Default Lectures എടുക്കുക കിട്ടുന്ന ലിസ്റ്റിലെ "എന്റെ മലയാളം ബ്ലോഗ്" സെലക്ട് ചെയ്യുക.

നിങ്ങള്‍ക്കുള്ള ടൈപ്പിങ്ങ് സോഫ്റ്റ് വെയര്‍ ലഭിക്കും.

ഇനി കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് ഭാഷ മലയാളമാക്കണം.... ലിനക്സിലെ കീബോര്‍ഡ് മലയാളത്തിലാക്കി മാറ്റുക.(ഇത് സ്ക്കൂളുകളിലെ എസ.ഐ.റ്റി.സി.മാര്‍ക്കറിയാം) ഇത് അറിയാത്തവര്‍ക്കായി..... 




Desktop മെനുവില്‍ Preferance -ഇല്‍ Keyboard എടുത്ത് Layout ക്ലിക്ക് ചെയ്ത് Add ക്ലിക്ക് India ക്ലിക്ക് മലയാളം തുടര്‍ന്ന് OK ക്ലിക്ക്. ഇനി ഡസ്ക്ടോപ്പില്‍ പാനലില്‍ റൈറ്റ് ക്ലിക്ക് Add to panel.ലഭിക്കുന്ന ജാലകത്തില്‍ Keyboard Indicator സെലക്ട് Add ക്ലിക്ക് . അപ്പോള്‍ പാലറ്റില്‍ വരുന്ന usa എന്ന വാക്കില്‍ മൗസ് ക്ലിക്ക് ചെയ്താല്‍ Ind എന്ന് കാണും. ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡു മലയാളത്തിലായിരിക്കും.

ഇനി കെ ടച്ച് സോഫ്റ്റ്‌ വെയറില്‍ ടൈപ്പ് ചെയ്യാം...

സ്പെസ് ബാറും എന്റര്‍ കീയും അമര്‍ത്തേണ്ടി വരുമ്പോള്‍ ലിനക്സില്‍ ആ ഭാഗത്ത് കറുത്ത സെലക്ഷന്‍ കാണുന്നതാണ്.എന്നാല്‍ ഉബുണ്ടുവില്‍ അത് ചുവപ്പ് നിറത്തിലായിരിക്കും.

ഒന്നാമത്തെ പാഠം കഴിഞ്ഞാല്‍ ENTER കീ അമര്‍ത്തണം.അപ്പോള്‍ അടുത്ത പാഠം വരും.



ഫിലിപ്പ്.പി.കെ , അധ്യാപകന്‍ , ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ , തൃശ്ശൂര്‍
Read more ...