കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്വെയര്‍

ഐ .ടി മേളകള്‍ ആരംഭിച്ചല്ലോ.....മലയാളം ടൈപ്പിങ്ങില്‍ വേഗത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ അവതരിപ്പിക്കുന്നത്‌.....ഇത് മുന്‍പും പ്രസിദ്ധീകരിച്ചതാണ്.....ഇത് രൂപപ്പെടുത്തിയത് ത്രിശ്ശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ എസ്.ഐ.റ്റി.സി യായ ശ്രീ.ഫിലിപ്പ് മാസ്റ്റരാണ്. മലയാളം ടൈപ്പു ചെയ്യുന്നത് വേഗത്തിലാക്കുന്നതിനു ഇതിലൂടെ കഴിയും. പരിശീലനത്തിനുള്ള ചില മാറ്റങ്ങള്‍ ക്കൂടി ഇപ്പോള്‍ നല്‍കിയിരിക്കുന്നു


ലിനക്സില്‍ ടൈപ്പിങ്ങിന്റെ വേഗത കൂട്ടുന്നത്തിനുവേണ്ടിയുള്ള സോഫ്റ്റ് വെയറാണ്‌ ktouch. ഈ സോഫ്റ്റ് വെയറില്‍ ഇംഗ്ലീഷിന്റെ പരിശീലനത്തിനുള്ള പാഠങ്ങള്‍ ലഭിക്കും. അതിലെപാഠങ്ങള്‍ മലയാളമാക്കി മാറ്റി ഈ സോഫ്റ്റ് വെയറിനെ മലയാളം ടൈപ്പിംഗ്പരിശീലനത്തിനുള്ളതാക്കി മാറ്റിയിരിക്കുകയാണ്


ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉബുണ്ടുവില്‍ ലോഗിന്‍ ചെയ്യേണ്ടി വരും 
terminal വിന്‍ഡോയില്‍ :  sudo nautilus( ഇനി മറ്റൊരു മാര്‍ഗം
 ഉബുണ്ടു root ലോഗിന്‍ സാധാരണ ഇല്ലാത്തതാണ്....താഴെയുള്ളകമാന്റ് terminal വിന്‍ഡോയില്‍പേസ്റ്റ്ചെയ്തുഎന്റര്‍ കൊടുക്കുക.


sudo passwd -u root ; sudo passwd root

ആദ്യം ഇപ്പോഴുള്ള യൂസറിന്റെ പാസ്വേര്ട് നല്‍കുക....
തുടര്‍ന്ന്
unix പാസ്വേര്ഡ് ചോദിക്കും.....രണ്ടു പ്രാവശ്യം പാസ്വേര്ഡ് ടൈപ്പ് ചെയ്യുക...

വിന്‍ഡോയില്‍ പ്രോമ്പ്റ്റ് വന്നാല്‍ സിസ്റ്റം റിസ്ടാര്‍ട്ട് ചെയ്യുക...ലോഗിന്‍ വിന്‍ഡോയില്‍ other ക്ലിക്ക് ചെയ്തു user ഇല്‍ root ടൈപ് ചെയ്യുക എന്റര്‍ കൊടുത്ത് unix പാസ്വേര്ഡ് നല്‍കുക...അത് terminal വിന്‍ഡോയില്‍ കൊടുത്ത പാസ്വേര്ഡ് ആണ്..... ഇനി root ലോഗിന്‍ ചെയ്തു തുടരാം...
rootലോഗിന്‍ ചെയ്യുവാനുള്ള മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്.ഇവിടെ ക്ലിക്കാം)ആദ്യം താഴെ നിന്നും ഫയല്‍ ഡൌന്‍ലോഡ് ചെയ്യുക:
കെട്ടച്ച് ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം

1. കെട്ടച്ച് ഫയല്‍ ലിനക്സ് 3.0,3.1,3.2 എന്നിവയിലും അതിനു മുന്‍പുള്ള പതിപ്പുകളിലും ഉള്‍ക്കൊള്ളിക്കുന്ന വിധം:
ലിനക്സിന്റെഡസ്ക്ടോപ്പില്‍കമ്പ്യൂട്ടര്‍ഐക്കണ്‍തുറന്നുഫയല്‍സിസ്റ്റംഫോള്‍ഡര്‍ തുറക്കുകഅതില്‍ usr ഫോള്‍ഡര്‍തുറന്നു share ഫോള്‍ഡര്‍എടുക്കുക

അതില്‍ apps ഫോള്‍ഡര്‍തുറന്നു ktouch ഫോള്‍ഡര്‍തുറക്കുക തുടര്‍ന്ന് റിസ്ടാര്‍ട്ട് ചെയ്തു ഡസ്ക്ടോപ്പില്‍ കയറുക.


ശ്രദ്ധിക്കുക :::::::::::::::::::::::::::::::::::::::::::::::::::

 കെട്ടച്ച് ഫയല്‍ ഉബുണ്ടുവിന്റെ പുതിയ പതിപ്പുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന വിധം: 

(ഉബുണ്ടുവില്‍ root ഇല്‍ ലോഗിന്‍ ചെയ്യേണ്ടി വരുമെന്നത് ശ്രദ്ധിക്കുക....അതിനുള്ള മാര്‍ഗം മുകളില്‍ കൊടുത്തിരിക്കുന്നു....)


computer-usr-share-kde4-apps-ktouch ഫോള്‍ഡറില്‍ആണ് പേസ്റ്റ്ചെയ്യേണ്ടത് തുടര്‍ന്ന് റിസ്ടാര്‍ട്ട് ചെയ്തു ചെയ്തു ഡസ്ക്ടോപ്പില്‍ കയറുക.

അപ്ളിക്കേഷന്‍ -- education - ktouch തുറക്കുക മുകളിലെ മെനുവില്‍ Traing -ഇല്‍ Default Lectures എടുക്കുക കിട്ടുന്ന ലിസ്റ്റിലെ "എന്റെ മലയാളം ബ്ലോഗ്" സെലക്ട് ചെയ്യുക.

നിങ്ങള്‍ക്കുള്ള ടൈപ്പിങ്ങ് സോഫ്റ്റ് വെയര്‍ ലഭിക്കും.

ഇനി കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് ഭാഷ മലയാളമാക്കണം.... ലിനക്സിലെ കീബോര്‍ഡ് മലയാളത്തിലാക്കി മാറ്റുക.(ഇത് സ്ക്കൂളുകളിലെ എസ.ഐ.റ്റി.സി.മാര്‍ക്കറിയാം) ഇത് അറിയാത്തവര്‍ക്കായി..... 
Desktop മെനുവില്‍ Preferance -ഇല്‍ Keyboard എടുത്ത് Layout ക്ലിക്ക് ചെയ്ത് Add ക്ലിക്ക് India ക്ലിക്ക് മലയാളം തുടര്‍ന്ന് OK ക്ലിക്ക്. ഇനി ഡസ്ക്ടോപ്പില്‍ പാനലില്‍ റൈറ്റ് ക്ലിക്ക് Add to panel.ലഭിക്കുന്ന ജാലകത്തില്‍ Keyboard Indicator സെലക്ട് Add ക്ലിക്ക് . അപ്പോള്‍ പാലറ്റില്‍ വരുന്ന usa എന്ന വാക്കില്‍ മൗസ് ക്ലിക്ക് ചെയ്താല്‍ Ind എന്ന് കാണും. ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡു മലയാളത്തിലായിരിക്കും.

ഇനി കെ ടച്ച് സോഫ്റ്റ്‌ വെയറില്‍ ടൈപ്പ് ചെയ്യാം...

സ്പെസ് ബാറും എന്റര്‍ കീയും അമര്‍ത്തേണ്ടി വരുമ്പോള്‍ ലിനക്സില്‍ ആ ഭാഗത്ത് കറുത്ത സെലക്ഷന്‍ കാണുന്നതാണ്.എന്നാല്‍ ഉബുണ്ടുവില്‍ അത് ചുവപ്പ് നിറത്തിലായിരിക്കും.

ഒന്നാമത്തെ പാഠം കഴിഞ്ഞാല്‍ ENTER കീ അമര്‍ത്തണം.അപ്പോള്‍ അടുത്ത പാഠം വരും.ഫിലിപ്പ്.പി.കെ , അധ്യാപകന്‍ , ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ , തൃശ്ശൂര്‍

2 അഭിപ്രായങ്ങൾ:

jaison പറഞ്ഞു...

ഉഗ്രന്‍!! ഗംഭീരമായി.എന്റെ കമ്പ്യൂട്ടറില്‍ ഞാന്‍ ചെയ്തു.മലയാളം ടൈപ്പിങ്ങില്‍ മത്സരിക്കുന്ന എന്റെ സ്ക്കൂളിലെ,അഖിലിനു ഞാന്‍ മലയാളം ബ്ലോഗിന്റെ ഈ കണ്ടുപിടുത്തമാണ് നല്‍കുന്നത്.

...റോയി... പറഞ്ഞു...

സോഫ്റ്റ്​വെയര്‍, പാസ്​വേഡ് ഇവ ടൈപ്പ് ചെയ്യുമ്പോള്‍ link key ആയ d (ചന്ദ്രക്കല)യെ തുടര്‍ന്നു വരുന്ന അക്ഷരം join ആകാതിരിക്കുന്നതിന് d യ്ക്ക് ശേഷം zwnj
(zero width non joiner)ഉപയോഗിക്കുക..
അതായത് shift x..