സുഷേണ്‍.V.കുമാര്‍ , സഞ്ജീവ് കൊഴിശ്ശേരി എന്നിവരുടെ സൃഷ്ട്ടിജാലം പരിചയപ്പെടൂ;ഉപയോഗിക്കൂ
കേരള വിദ്യാഭ്യാസ വകുപ്പിന്റെ മലയാളം പാഠാവലിയില്‍ വൃത്ത പഠനത്തിനു വലിയ പ്രാധാന്യമില്ല.സംസ്കൃത വൃത്തങ്ങളേക്കാള്‍ ഭാഷാ വൃത്തങ്ങള്‍ക്ക് പഠനത്തില്‍ സ്ഥാനം നല്‍കുന്നതിനാല്‍ കവിതകള്‍ താളത്തില്‍ ചൊല്ലി ആസ്വദിച്ച് അവയുടെ വൃത്തങ്ങള്‍ കണ്ടുപിടിക്കാമെന്ന സമീപനമാണ് ഇപ്പോള്‍ മലയാളം ക്ലാസ്സ് മുറികളില്‍ പ്രചാരത്തിലുള്ളത്.അതിനാല്‍ വൃത്തത്തിലുള്ള നിഷ്ഠ കുറെ കുറഞ്ഞിരിക്കുന്നു.
ഇവിടെ നല്‍കിയിരിക്കുന്ന "വൃത്തസഹായി" സോഫ്റ്റ് വെയര്‍ രൂപപ്പെടുന്നതിന് തുടക്കമിട്ട മിസ്റ്റര്‍:സുഷേണന്‍ പറയുന്നത് ശ്രദ്ധിക്കാം. "കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടു് എനിക്കു് മലയാളം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. "മലയാള വ്യാകരണം ഭയങ്കര വിഷമമാണു്", "മലയാളത്തിനു് മാര്‍ക്ക് കിട്ടില്ല" എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ കേള്‍ക്കാറുള്ളതു് കൊണ്ടു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊരനുഗ്രഹമായി തോന്നിയെങ്കിലും, മലയാളം പഠിക്കാതെ പോയതു് ഒരു വലിയ നഷ്ടമായി എന്നിപ്പോള്‍ തോന്നാറുണ്ടു് എന്നതാണു് സത്യം. എന്തായാലും കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ടു് കാര്യമില്ലല്ലോ. ഇനി ഒരു പക്ഷേ, പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭത്തിനു മുതിരാന്‍ എനിക്കു ധൈര്യം ഉണ്ടാകുമോ എന്ന വിഷയവും ചിന്തനീയമാണു്"
“പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്“
--ഏ. ആര്‍. രാജരാജവര്‍മ്മ (വൃത്തമഞ്ജരി)
വൃത്തമെന്നാല്‍ എന്തെന്ന് വളരെ ലളിതമായി കേരളപാണിനി പറഞ്ഞതു് നോക്കൂ. കവിതകള്‍ വാര്‍ക്കാനുപയോഗിക്കുന്ന നിയമങ്ങള്‍ തന്നെ വൃത്തം. ലഘു, ഗുരു നിയമങ്ങള്‍ ഉപയോഗിച്ചു് ഒരു നിശ്ചിതരീതിയില്‍ എഴുതപ്പെടുന്നതു് പദ്യം. അല്ലെങ്കില്‍ അതു് ഗദ്യം.
വൃത്തങ്ങളെപ്പറ്റി പഠിക്കുവാനും,
വൃത്തങ്ങളെ
ക്കുറിച്ചു് അറിയാത്ത ഒരാള്‍ക്കു് വൃത്തത്തില്‍ കവിത എഴുതുവാനും, വൃത്ത
ത്തിലെഴുതപ്പെട്ട ഒരു കവിതയുടെ വൃത്തമേതെന്നു കണ്ടുപിടിക്കുവാനും
സഹായിക്കുന്ന ഒരു സോ
ഫ്റ്റ്‍വെയര്‍ ആണു് വൃ
ത്തസഹായി. ഉപയോഗി
ക്കാന്‍ വളരെ
എളുപ്പവുമാണിതു്.
ഏതു് സിസ്റ്റങ്ങളില്‍ ഇതു് ഉപ
യോഗിക്കാം ?
Windows XP with SP2
അല്ലെങ്കില്‍
Linux with Python 2.4.4 and w
xPython 2.8
അല്ലെങ്കില്‍
Any OS with Python 2.
4.4 and wxPython 2.8
Malayalam Unicode support
is a mus
t for any of the OS listed above
എവിടെ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം ?
വൃത്തസഹായിയുടെ ബീറ്റ റിലീസ് ഇവിടെ ലഭ്യ മാണു്.
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?
വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല.
വിന്‍ഡോസില്‍ ഒരു stand-alone executable ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്.
vruthasahayi.exe എന്ന
ഫയല്‍ റണ്‍ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും.
ലിനക്സിലാകട്ടെ ഒരു source tar ball ആയാണു്
റിലീസ് ചെയ്തിരിക്കുന്നതു്. v
ruthasahayi.py എന്ന ഫയല്‍ റണ്‍ ചെയ്താല്‍ വൃത്തസഹായി തുറ
ക്കപ്പെടും. (മേല്‍പ്പറഞ്ഞ source tar ball വിന്‍ഡോസിനും ഉപയോഗിക്കാവുന്നതാണു്. പക്ഷേ Python, wxPython 2.8 എന്നിവ ഇന്‍സ്റ്റാള്‍
ചെയ്തിരിക്കണമെന്നു മാത്രം.)

ചിത്രം 1
പരിചയപ്പെടുത്തല്‍:
ചിത്രം 1 നോക്കുക. പദ്യം എഴുതേണ്ട സ്ഥലം 1 എന്നു് അടയാളപ്പെടുത്തിയിരിക്കുന്നു. ഫലം കാണുന്ന സ്ഥലം 2 എന്നു് അടയാളപ്പെടുത്തിയിരിക്കുന്നു. ബാക്കി അടയാളങ്ങളുടെ വിവരണം ചുവടെ കൊടുത്തിരിക്കുന്നു.
3 -- ചോയ്സ് ബോക്സ് അഥവാ റേഡിയോ ബട്ടണ്‍സ്. ഇവിടെ എന്തു ചെയ്യണമെന്നു തിരഞ്ഞെടുക്കാം.
4 -- കോമ്പോ ബോക്സ് അഥവാ ഡ്രോപ് ഡൌണ്‍ ബോക്സ്. ഇവിടെ ഏതു വൃത്തം പരിശോധിക്കണമെന്നു് തിരഞ്ഞെടുക്കാം. ഇതു് ചോയ്സ് ബോക്സില്‍ “വൃത്തം പരിശോധിക്കൂ” എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രമേ ഉപയോഗക്ഷമമാകുകയുള്ളൂ.
5 -- സ്റ്റാറ്റസ് ബോക്സ്. ഫലം കാണിക്കുന്ന ഗ്രിഡ്ഡില്‍ ഒരു സെല്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ വിവരണം ഇവിടെ കാണാം.
6 -- “കണ്ടുപിടിക്കൂ/പരിശോധിക്കൂ” ബട്ടണ്‍. ഇവനാണു് പുലി.
7 -- “മായ്ക്കൂ” ബട്ടണ്‍. എഴുതിയതു് മായ്ക്കാന്‍ ഇവനെ ഉപയോഗിക്കാം.
8 -- “അടയ്ക്കൂ” ബട്ടണ്‍. അടച്ചു പുറത്തു് പോകാന്‍ ഇവനെ ഉപയോഗിക്കാം.
എങ്ങനെ ഉപയോഗിക്കാം ?
ചിത്രം 2
A) വൃത്തം കണ്ടുപിടിക്കല്‍
ഒരു കവിതയെടുത്താല്‍ അതു് ഏതു വൃത്തത്തിലാണെന്നു് എങ്ങനെ മനസ്സിലാക്കാം എന്നതു് താഴെക്കൊടുത്തിരിക്കുന്നു.
1. വൃത്തസഹായി തുറക്കുക.
2. "ഇവിടെ പദ്യം എഴുതൂ" എന്ന ടെക്സ്റ്റ് ബോക്സില്‍ മലയാളം യൂനികോഡ് ഉപയോഗിച്ചു് കവിത എഴുതുക. നേരെ എഴുതാനാണെങ്കില്‍മൊഴി കീമാന്‍ ഉപയോഗിക്കാം, അല്ലെങ്കില്‍ വരമൊഴി ഉപയോഗിച്ചു് കവിത എഴുതി, യൂനികോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്ത ശേഷം ഈ ടെക്സ്റ്റ് ബോക്സിലേക്ക് copy-paste ചെയ്യാവുന്നതാണു്. അതുമല്ലെങ്കില്‍ കവിത ഒരു നോട്ട്പാഡില്‍ എഴുതി, utf-8 എന്‍കോഡിംഗില്‍ *.txt ആയി സേവ് ചെയ്തു്, മെനു ബാറിലെ File->Open ഓപ്‌ഷന്‍ വഴി വൃത്തസഹായിയില്‍ തുറക്കാവുന്നതാണു്.3. "എന്താണു് ചെയ്യേണ്ടതു്" എന്ന ചോയ്സ് ബോക്സില്‍ (റേഡിയോ ബട്ടണ്‍) "വൃത്തം കണ്ടുപിടിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.
4. കണ്ടുപിടിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക. "ഇവിടെ ഫലം കാണാം" എന്ന ടെക്സ്റ്റ് ബോക്സില്‍, ഗ്രിഡ് രൂപത്തില്‍ ഫലം കാണാവുന്നതാണു്.
5. ഗ്രിഡ്ഡിലെ ഓരോ സെല്ലിലും ക്ലിക്ക് ചെയ്താല്‍ താഴെയുള്ള സ്റ്റാറ്റസ് ബോക്സില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതാണു്.
ചിത്രം 3
B) വൃത്തം പരിശോധിക്കല്‍
ഒരു പ്രത്യേക വൃത്തത്തില്‍ എഴുതപ്പെട്ട കവിത ശരിയാണോ എന്നു് എങ്ങനെ മനസ്സിലാക്കാം എന്നതു് താഴെക്കൊടുത്തിരിക്കുന്നു.
1. വൃത്തസഹായി തുറക്കുക.
2. "ഇവിടെ പദ്യം എഴുതൂ" എന്ന ടെക്സ്റ്റ് ബോക്സില്‍, മുകളില്‍ (Section A, Step 2) പറഞ്ഞ രീതിയില്‍ തന്നെ കവിത എഴുതുക.
3. "എന്താണു് ചെയ്യേണ്ടതു്" എന്ന ചോയ്സ് ബോക്സില്‍ (റേഡിയോ ബട്ടണ്‍) "വൃത്തം പരിശോധിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ തൊട്ടടുത്തുള്ള ഡ്രോപ് ഡൗണ്‍ ബോക്സ് (കോമ്പോ ബോക്സ്) ഉപയോഗക്ഷമമാകും.
4. മേല്‍പ്പറഞ്ഞ കോമ്പോ ബോക്സില്‍, ഏതു വൃത്തം പരിശോധിക്കണം എന്നു തിരഞ്ഞെടുക്കുക.
5. പരിശോധിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക. "ഇവിടെ ഫലം കാണാം" എന്ന ടെക്സ്റ്റ് ബോക്സില്‍, ഗ്രിഡ് രൂപത്തില്‍ ഫലം കാണാവുന്നതാണു്.
6. ഗ്രിഡ്ഡിലെ ഓരോ സെല്ലിലും ക്ലിക്ക് ചെയ്താല്‍ താഴെയുള്ള സ്റ്റാറ്റസ് ബോക്സില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതാണു്.
ചിത്രം 4
നിബന്ധനകളും നിയമങ്ങളും:
1. സംവൃതോകാരം ഉകാരവും വിരാമചിഹ്നവും ഉപയോഗിച്ചു് എഴുതുക (ഉദാ: ഉലകു്). വിരാമം മാത്രമിട്ടു് എഴുതിയാല്‍, അര മാത്ര വരുന്ന മറ്റ് വ്യഞ്ജനങ്ങളും (ഉദാ: വിദ്യുത്), ഒരു മാത്ര വരുന്ന സംവൃതോകാരമുള്ള വ്യഞ്ജനങ്ങളും (ഉദാ: പറഞ്ഞതു്), തമ്മിലുള്ള വ്യത്യാസം, കമ്പ്യൂട്ടറിനു് മനസ്സിലാവില്ല.
2. തത്കാലം സംസ്കൃത വൃത്തങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാത്രാവൃത്തങ്ങള്‍ക്കും ഭാഷാവൃത്തങ്ങള്‍ക്കും കൂടുതല്‍ പഠനം ആവശ്യമുള്ളതു കൊണ്ടു് അവ അടുത്ത വേര്‍ഷനിലേ ഉള്‍പ്പെടുത്തുകയുള്ളൂ. വൃത്തമഞ്ജരി പ്രകാരം നോക്കുകയാണെങ്കില്‍ വൃത്തം നമ്പര്‍ 293 വരെയുള്ള എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയാം. അര്‍ദ്ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ഉള്‍പ്പെടുത്തിയവയില്‍ പെടുന്നു.
3. ഒന്നോ, രണ്ടോ, മൂന്നോ വരി അടുപ്പിച്ചെഴുതി അതിനടുത്ത വരി കാലിയാക്കി വിടുകയാണെങ്കില്‍ അടുപ്പിച്ചെഴുതിയ വരികള്‍ ഒരു ശ്ലോകമായി കണക്കാക്കും. നാലോ അതില്‍ക്കൂടുതലോ വരികള്‍ എഴുതുകയാണെങ്കില്‍ ആദ്യത്തെ നാലു വരികള്‍ ഒരു ശ്ലോകമായി കണക്കാക്കും. ഉദാഹരണത്തിനു്, 3 വരികള്‍ അടുപ്പിച്ചെഴുതുകയും പിന്നൊരു വരി കാലിയായി വിടുകയും ചെയ്താല്‍, 3 വരിയുള്ള ഒരു ശ്ലോകമായും, 8 വരികള്‍ അടുപ്പിച്ചെഴുതിയാല്‍ 4 വരികള്‍ വീതമുള്ള രണ്ടു ശ്ലോകമായും കണക്കാക്കും. 9 വരികള്‍ അടുപ്പിച്ചു് എഴുതുകയാണെങ്കില്‍, 4, 4, 1 വരികളുള്ള മൂന്നു് ശ്ലോകങ്ങളായി കണക്കാക്കും. ചുരുക്കിപ്പറഞ്ഞാല്‍ എഴുതുന്ന രീതി അനുസരിച്ച് ഒരു ശ്ലോകത്തിനു് ഒന്നോ, രണ്ടോ, മൂന്നോ, നാലോ വരികള്‍ ഉണ്ടാകാം.
ചിത്രം 5
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ