കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

2010, ഡിസംബർ 2, വ്യാഴാഴ്‌ച

ഉബുണ്ടുവില്‍ റൂട്ട് ലോഗിന്‍ ചെയ്യാം

ചില സോഫ്റ്റ്‌ വെയറുകളും ഫയലുകളും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും പേസ്റ്റ് ചെയ്യുമ്പോഴും ഉബുണ്ടു ഓ.എസില്‍ പലപ്പോഴും സാധിക്കാറില്ല. ഇത് സാധാരണ യൂസറില്‍ ചെയ്യുന്നതിനാലാണ് പ്രശ്നമാകുന്നത് . ഉബുണ്ടുവില്‍ ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കാം.ഉബുണ്ടുവില്‍ നമ്മള്‍ തുറന്ന യൂസറില്‍ TERMINAL തുറക്കുക.ആ വിന്‍ഡോയില്‍ 
sudo(ഇവിടെ ഒരു അക്ഷര അകലം വേണം)passwd എന്ന് ടൈപ്പ് ചെയ്യുക.അപ്പോള്‍ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ പറയും .മറക്കാത്ത ഒരു പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുക.മറക്കാന്‍ പാടില്ല.കാരണം നമ്മള്‍ ഇപ്പോള്‍ നല്‍കുന്നത് റൂട്ടായി ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്വേര്‍ഡാണ് ,ഈ പാസ് വേര്‍ഡ് വീണ്ടും ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും .ഒരിക്കല്‍ കൂടി നേരത്തെ ടൈപ്പ് ചെയ്ത പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുക .TERMINAL വിന്‍ഡോ ക്ലോസ് ചെയ്യുക.കമ്പ്യൂട്ടര്‍ റിസ്റ്റാര്‍ട്ട് ചെയ്യുക.കമ്പ്യൂട്ടര്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന യൂസറിന്റെ പേരിന്റെ കൂടെ other എന്നൊരു യൂസറിന്റെ പേര് കാണാം.ഈ കാണുന്ന OTHER ഇല്‍ ക്ലിക്ക് ചെയ്യുക.പാസ് വേര്‍ഡ് ചോദിക്കുമ്പോള്‍ നേരത്തെ TERMINAL വിന്‍ഡോയില്‍ നല്‍കിയ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുക. നമ്മള്‍ ഇപ്പോള്‍ റൂട്ടില്‍ കയറിക്കഴിഞ്ഞു.റൂട്ടില്‍ ലോഗിന്‍ ചെയ്യുവാന്‍ ഉബുണ്ടുവില്‍ ഈയൊരു സൗകര്യം മാത്രമേ കണ്ടിട്ടുള്ളൂ.

3 അഭിപ്രായങ്ങൾ:

ബെഞ്ചാലി പറഞ്ഞു...

:)

Unknown പറഞ്ഞു...

"sudopasswd"

sudo passwd എന്നല്ലേ കൊടുക്കേണ്ടത്..?

എന്റെ മലയാളം പറഞ്ഞു...

അതെ വാക്കിനിടക്ക് അകലം ഉണ്ട് ...തെറ്റിയതാണ്.....തിരുത്തുന്നു...