കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

2011, ജൂലൈ 30, ശനിയാഴ്‌ച

ഉബുണ്ടുവില്‍ വിന്‍ഡോസ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം


വിന്‍ഡോസ് കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനു പലതരത്തിലുള്ള ഫോണ്ടുകള്‍ ലഭ്യമാണല്ലോ. ഈ ഫോണ്ടുകള്‍ ഉബുണ്ടുവില്‍ തുറക്കുവാന്‍ കഴിയില്ല.വിന്‍ഡോസില്‍ ചെയ്ത മലയാളം രചനകള്‍ ഉബുണ്ടുവില്‍ തുറക്കണമെങ്കില്‍ വിന്‍ഡോസ് ഫോണ്ടുകള്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതാകട്ടെ , ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാം.ഒരൊറ്റ കമാന്റില്‍ ഇത് ചെയ്യാം..പിന്നെ ചെറിയൊരു കോപ്പി പേസ്റ്റ്...വിന്‍ഡോസില്‍ തയ്യാറാക്കിയ മലയാളം ഫയലുകള്‍ ഉബുണ്ടുവിലും തുറക്കാം. എഡിറ്റു ചെയ്യാം.....




കമാന്റ് :

sudo apt-get install ttf-mscorefonts-installer

ഈ കമാന്റ് ,ഉബുണ്ടുവിലെ ടെര്‍മിനല്‍ വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുക..വിന്‍ഡോസ് ഫോണ്ട് ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ആയി.


ഇനി കോപ്പി പേസ്റ്റു ജോലി കൂടി ചെയ്യാം..



ഹോം
ഫോള്‍ഡര്‍ തുറക്കുക. വ്യൂ മെനുവില്‍ "Show Hidden Files ". അതില്‍ .fonts എന്നൊരു ഫോള്‍ഡര്‍ ഉണ്ടാക്കുക.


ഉബുണ്ടുവിലെ കമ്പ്യൂട്ടര്‍ ഐക്കണില്‍ തുറന്നു വിന്‍ഡോസ് ഡ്രൈവ് തുറക്കുക. അതില്‍ വിന്‍ഡോസ് ഫോള്‍ഡര്‍ - അതില്‍ ഫോണ്ട് ഫോള്‍ഡര്‍ - അതിലെ true type fonts
കോപ്പി ചെയ്ത് ഉബുണ്ടുവില്‍ ഹോമിലെ .fonts ഫോള്‍ഡറില്‍ ഇല്‍ പേസ്റ്റു ചെയ്യുക. കമ്പ്യൂട്ടര്‍ റീ സ്റാര്‍ട്ട് .



ഫിലിപ്പ്

അഭിപ്രായങ്ങളൊന്നുമില്ല: